തിരുവനന്തപുരം നഗരത്തിൽ വീണ്ടും ലഹരി ഗുളികകൾ പിടിച്ചെടുത്തു

 
p

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കണ്ണപുരത്തു നിന്നും അനധികൃതമായി വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്ന 69 നൈട്രോസെപ്പം ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകൾ പിടികൂടി 31 വയസ്സുള്ള വിനോദ് എസ് രാജിനെ അറസ്റ്റ് ചെയ്തു NDPS നിയമപ്രകാരം കേസ്സെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ  നേതൃത്വത്തിലുള്ള  ഷാഡോ ടീം കുറച്ചുനാളുകളായി നടത്തിവന്നിരുന്ന വിവരശേഖരണത്തിനാലാണ്  ഈ കേസ്സ് കണ്ടുപിടിച്ചത്. വൻ തോതിൽ ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് ഈ പ്രതി. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനു മുൻപ് 47 ഈ നൈട്രോസപം ഗുളിക കഴിച്ചതിനാൽ ദേഹസസ്തം പ്രകടമാക്കിയ പ്രതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹാജരാക്കിയതിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്യതതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രിതന്നെ ഹാജരാക്കി എക്സൈസ് ഉദ്യോഗസ്ഥർ ഈ പ്രതിക്ക് കാവൽ നിൽക്കുകയും ചെയിതു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ ഹാജരായി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  കഴിഞ ആഴ്ച്ച കരയിക്കമണ്ഡപം ഭാഗത്ത് നിന്നും മുട്ടട ഭാഗത്തുനിന്നും വൻ തോതിൽ ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ വിൽപ്പന നടത്തിവന്നിരുന്ന രണ്ട് രാക്കറ്റുകളെ ഇതേ സംഘം കണ്ടെടുക്കുകയും അനീഷ്, അതുൽ. എസ്. കുമാർ,ജിത്ത്, റാഫ. ടി. പ്രദീപ്, അരവിന്ദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും 185 ഓളം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കുകയും ചെയിതു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിനോടൊപ്പം പാർട്ടിയിൽ പ്രിവെൻറ്റീവ് ഓഫീസിർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസിർമാരായ സുരേഷ്ബാബു, ആരോമൽരാജ്, വിപിൻ. പി. എസ്, പ്രബോദ് അക്ഷയ് സുരേഷ്, അഭിഷേക്, സെൽവം, ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസിർമാരായ മഞ്ജുവർഗീസ്, ഗീതകുമാരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.