ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണയുമായി രംഗത്ത് ;ഇറാനിയൻ നടിമാര്‍ അറസ്റ്റില്‍

 
pppp
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് പരസ്യമായി രംഗത്ത് എത്തിയതിന് പ്രമുഖ ഇറാനിയൻ നടിമാര്‍ അറസ്റ്റില്‍. നടിമാരായ ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നിവരാണ് അറസ്റ്റിലായത് എന്നാണ് റിപ്പോർട്ട്. ഇറാനിലെ  പ്രക്ഷോഭത്തെ അനുകൂലിച്ച് ഈ രണ്ട് സ്ത്രീകളും  ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ഇത്.  

നിരവധി അന്താരാഷ്ട്ര  അവാർഡുകൾ അടക്കം നേടിയ നടിമാരായ ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നിവരെ ഇറാന്റെ പ്രോസിക്യൂട്ടർ ഓഫീസിന്റെ ഉത്തരവനുസരിച്ചാണ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട് .

രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപത്തില്‍ അണിനിരക്കുന്ന പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച ഇറാനിയൻ പൊതുപ്രവർത്തകരിൽ പ്രമുഖരാണ് ഈ നടിമാര്‍.  സെപ്റ്റംബറിൽ പോലീസ് കസ്റ്റഡിയിൽ മഹ്സ അമിനി എന്ന യുവതി മരിച്ചതിനെ തുടർന്നാണ് ഇറാനില്‍  പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.