കെ.എഫ്.സി. സംരംഭകർക്കു ദേശീയ പുരസ്കാരം കോസിഡിസി 2022 കേരളത്തിൽ നിന്ന് നാല് വിജയികൾ

 
KFC

ഏട്ടാമത് COSIDICI വാർഷിക അവാർഡിൽ കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾ രാജ്യത്തെ മികച്ച സംരംഭങ്ങക്കുള്ള അവാർഡിന് അർഹരായി. നവംബർ പതിനേഴിന് രാജസ്ഥാനിലെ ജോധ്പുരിൽ  വച്ച് നടന്ന ചടങ്ങിൽ ബഹു: രാജസ്ഥാൻ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ശ്രീമതി. ശകുന്തള റാവത് ജി അവാർഡുകൾ വിതരണം  ചെയ്തു.

തൃശ്ശൂരിൽ നിന്നുള്ള അക്വാസ്റ്റാർ, കൊല്ലത്ത് നിന്നുള്ള ദേവ് സ്നാക്ക്സ്, കണ്ണൂരിൽ നിന്നുള്ള എലഗന്റ് ഇന്റീരിയർ ആൻഡ് മോഡുലാർ  കിച്ചൻ, എറണാകുളത്ത് നിന്നുള്ള ഫാർമേഴ്‌സ് ഫ്രഷ് സോൺ എന്നീ സംരംഭങ്ങളാണ് അവാർഡിന് അർഹരായത്. ദേവ് സ്നാക്ക്സ് ഡയറക്ടർ ശ്രീ. റോനക്ക്.ആർ, എലഗന്റ് ഇന്റീരിയർ ആൻഡ് മോഡുലാർ കിച്ചൻ ഡയറക്ടർ ശ്രീ. രഞ്ജിത്ത്. കെ,  ഫാർമേഴ്‌സ് ഫ്രഷ് സോൺ മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രദീപ്.പി.എസ്. എന്നിവർ ചടങ്ങിൽ സന്നിഹിതരായി അവാർഡുകൾ കൈപറ്റി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. സഞ്ജയ് കൗൾ ഐഎസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. പ്രേംനാഥ് രവീന്ദ്രനാഥ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാജ്യത്തെ സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി. സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിയിട്ടുള്ള മികച്ച സംരംഭങ്ങൾക്ക് ഈ സ്ഥാപനം എല്ലാവർഷവും ബഹുമതികൾ നൽകാറുണ്ട്. .