കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം

സർക്കാരിനെ വിമർശിച്ച സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സ്ഥലംമാറ്റി
 
UmaSA

 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദത്തെ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെയാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്.

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയവും സാമൂഹികവുമായ വിമർശനങ്ങൾ നടത്തുന്നതിന്‍റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഉമേഷ്. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ എംഎ ബേബിയും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടിനെ വിമർശിച്ച് മൂന്ന് ദിവസം മുൻപാണ് ഉമേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.