കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി.

 
ppp

കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ​ഗതാ​ഗത മന്ത്രി ആന്റണി രാജു   പ്രകാശനം ചെയ്തു. ​ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ​ഗതാ​ഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു. 

കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടപ്പിലാക്കിയ പൊതുജന ശ്രദ്ധയും, കേന്ദ്ര അം​ഗീകാരങ്ങളും നേടിയ പദ്ധതികളാണ് കലണ്ടറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി റൈഡ്, ​ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, കെഎസ്ആർടിസി - സ്വിഫ്റ്റ് ​ഗജരാജ് സ്ലീപ്പർ,  സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിം​ഗ്, ബൈപ്പാസ് റൈഡർ, ട്രാവൽ കാർഡ് എന്നിവയാണ് മൾട്ടി കളറിൽ പ്രിന്റ് ചെയ്ത് കലണ്ടറിന്റെ വിവിധ താളുകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പദ്ധതിക്ക് വേണ്ട പിൻതുണ നൽകിയിരിക്കന്നത്. കെഎസ്ആർടിസി ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും സൗജന്യമായാണ് കലണ്ടർ നൽകുന്നത്. 


ഫോട്ടോ കാപ്ഷൻ;  കെഎസ്ആർടിസി പുറത്തിറക്കിയ കലണ്ടർ ​ഗതാ​ഗതവകുപ്പ് മന്ത്രി ആന്റണി രാജു ഐഒസി സിജിഎം ആർ. രാജേന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. ഗതാ​ഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സമീപം.