കല്യാണി കരുണാകരൻ (മോളി) അന്തരിച്ചു

 
obit

എറണാകുളം വിദ്യാനഗർ ആൻമോളിൽകല്യാണി കരുണാകരൻ (മോളി) അന്തരിച്ചു. 66 വയസ്സായിരുന്നു.കൈരളി ടി വി ഡയറക്ടർ അഡ്വ സി കെ കരുണാകരൻ്റെ ഭാര്യയാണ്.
മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ മുൻമന്ത്രി ടി ശിവദാസമേനോൻ്റെ മകളാണ്

എറണാകുളം വിദ്യാനഗറിലെ വീട്ടിൽ രാവിലെ 11 മുതൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം  വൈകിട്ട് 4 ന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും. 

ശ്യാം കരുണാകരൻ ,(യു എസ് എ)ഡോ ശിവ് കരുണാകരൻ(യു എസ് എ ) എന്നിവരാണ് മക്കൾകെല്ലി ബിഷപ്പ് കരുണാകരൻ , ഡോ. മോണിക്ക കരുണാകരൻ(ഇരുവരും യു എസ് എ)
എന്നിവരാണ് മരുമക്കൾ.അലിയാന ഭവാനി കരുണാകരൻ,ഒലിവർ സ്മിത് കരുണാകരൻ എന്നിവരാണ് കൊച്ചു മക്കൾ