കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ്

 
press

മുൻ തലശ്ശേരി എം.എൽ.എ യും ആഭ്യന്തര ടൂറിസം  മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണക്കായി മാധ്യമ അവാർഡ് ഏർപ്പെടുത്തുന്നു.
തലശ്ശേരി പ്രസ്സ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ  ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകർക്കായി അവാർഡ് ഏർപ്പെടുത്തുന്നത്.


നിലവിൽ പ്രസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഡോ.ഹെർമൻ ഗുണ്ടർട്ട് അവാർഡും, കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ സഹകരണത്തോടെ ഇ. നാരായണൻ സ്മാരക അവാർഡും  നൽകി വരുന്നുണ്ട്. 2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ സംപ്രേക്ഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തകളാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡിനായി പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
എൻട്രികൾ പെൻ ഡ്രൈവിൽ അതാത് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ നവബർ 30 നകം സെക്രട്ടറി, തലശ്ശേരി  പ്രസ്സ് ഫോറം, ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി-670101, കണ്ണൂർ ജില്ല എന്ന വിലാസത്തിൽ അയക്കണം.

വാർത്ത സമ്മേളനത്തിൽപ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി സെക്രട്ടറി പി. ദിനേശൻ, പ്രസ്സ് ഫോറം സെക്രട്ടറി എൻ. സിറാജുദ്ദീൻ, ബാങ്ക് സെക്രട്ടറി എം.ഒ. റോസ് ലി, ഡയരക്ടർ എസ്.ടി. ജയ്സൺ എന്നിവർ പങ്കെടുത്തു.