നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

ഗായകൻ പി ജയചന്ദ്രന് നിയമസഭയുടെ ആദരം
 
ppp
അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ കേരള നിയമസഭ ആദരിക്കും.
 മലയാള ചലച്ചിത്ര പിന്നണിഗാന ശാഖയ്ക്ക് നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. നാളെ (ജനുവരി 9) ന് വൈകുന്നേരം 7 മണിക്ക് മധുചന്ദ്രിക എന്ന പേരില്‍  പി ജയചന്ദ്രന് ആദരമര്‍പ്പിച്ചുള്ള സംഗീത നിശ നടക്കും. ഗായകരായ കല്ലറ ഗോപന്‍, രാജലക്ഷ്മി, ചിത്ര അരുണ്‍, നിഷാദ് എന്നിവര്‍ പങ്കെടുക്കും.പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.