അന്ധവിശ്വാസത്തിൽ പൊലിഞ്ഞു ജീവിതം

 
MARDER


ഇലന്തൂർ നരബലിക്ക് പിന്നാലെ കേരളം കേട്ടത് അന്ധവിശ്വാസത്തിന്റെയും ആഭിചാരക്കൊലയുടെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. സമ്പത്തിനും, അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും വേണ്ടിയാണ് ലെെലയും ഭഗവൽ സിംഗും ഷാഫിയും ചേർന്ന് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത്. ഇപ്പോൾ പാറശാലയിലെ ഷാരോണിന്റെ കൊലപാതകത്തിന് പിന്നിൽ മുൻ കാമുകി ഗ്രീഷ്മയുടെ പങ്ക് വെളിപ്പെടുമ്പോഴും അന്ധവിശ്വാസത്തിന്റെ ചുരുളുകളാണ് അഴിയുന്നത്.





ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതകത്തിലെ പ്രവചനം ഗ്രീഷ്മയും കുടുംബവും അന്ധമായി വിശ്വസിച്ചിരുന്നു. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഷാരോണിന്റെ അമ്മയും പെൺകുട്ടിയുടെ അന്ധവിശ്വാസത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

maRDER


ജാതകദോഷം കാരണം ആദ്യ ഭർത്താവ് നവംബറിന് മുൻപ് മരണപ്പെടുമെന്ന് പെൺകുട്ടി അന്ധമായി വിശ്വസിച്ചിരുന്നതായാണ് ഷാരോണിന്റെ അമ്മ പറയുന്നത്. വീട്ടിൽവെച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് താലിചാർത്തിയതിനാൽ ഷാരോണിനെ ഭർത്താവായി കരുതിയ ഗ്രീഷ്മ ഷാരോൺ മരിച്ചാൽ മറ്റൊരു വിവാഹം കഴിക്കാമെന്ന് കരുതിയിരുന്നതായും ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.


'പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളിൽ തന്നെ പെൺകുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയിൽ ചാർത്തിക്കുകയും ചെയ്തു. ഇതിന് ശേഷം സമ്മതമില്ലാതെ എൻഗേജ്‌മെന്റ് നടന്നെന്നാണ് പറഞ്ഞത്. ശേഷം പറഞ്ഞു ആ കല്യാണം വീട്ടുകാർ നീട്ടി വെച്ചെന്ന്. നവംബറിൽ 23 വയസ് തികയും. അതിന് മുൻപ് വിവാഹം നടന്നാൽ ആദ്യ ഭർത്താവ് മരിക്കുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്,'


'ആദ്യഭർത്താവ് മരിക്കുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാർത്തി നിൽക്കുന്ന ഫോട്ടോ വാട്‌സ്ആപ്പിൽ അയച്ചുകൊടുക്കുമായിരുന്നു. മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെൺകുട്ടിയോട് ചോദിച്ചപ്പോൾ, അങ്ങനെയാണെങ്കിൽ ജാതകദോഷം നിമിത്തമാണ്. ആ കുങ്കുമം മായച്ച് കളയാമെന്നാണ് പറഞ്ഞത്. അവളുടെ മനസിൽ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭർത്താവ്. ഷാരോൺ മരിച്ച് കഴിഞ്ഞാൽ ഇനിയൊരു വിവാഹജീവിതം സമ്പൂർണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു,'.

marder