എം. രാധാകൃഷ്ണന്‍ പ്രസ്‌ക്ലബ് പ്രസിഡന്റ്; കെ.എന്‍ സാനു സെക്രട്ടറി

എ.വി മുസാഫര്‍  ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു
 
press
 തിരുവനന്തപുരം  പ്രസ്‌ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എം. രാധാകൃഷ്ണന്‍(കേരള കൗമുദി) പ്രസിഡന്റായും കെ.എന്‍ സാനു(പ്രഭാത വാര്‍ത്ത) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എച്ച്. ഹണി(എസിവി ന്യൂസ്) ട്രഷററായും രാജേഷ് ഉള്ളൂര്‍(അമൃത ടിവി) വൈസ് പ്രസിഡന്റായും എ.വി മുസാഫര്‍(വണ്‍ മിനിറ്റ്) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
അജി ബുധനൂര്‍(ജന്മഭൂമി ), സജിത്ത് വഴിയില(ജയ്ഹിന്ദ് ടിവി ), ശാലിമ എം.എല്‍(സീ ന്യൂസ് മലയാളം ), ജോയ് തമലം(കിഡ്‌സി ടിവി), ശങ്കര്‍ സുബ്രഹ്മണി(കൗമുദി ടിവി), ടി.സി ഷിജുമോന്‍(ദീപിക) എന്നിവര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും അജി എം നൂഹു(ഏഷ്യാനെറ്റ് ന്യൂസ്) വെല്‍ഫെയര്‍ കമ്മിറ്റി അംഗമായും വിജയിച്ചു