മേയറുടെ കത്ത് വിവാദം: കേസെടുത്ത് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടു

 
arya

കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവിയാകും തീരുമാനിക്കുക. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.

മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്. ഡിജിപി ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.