അപകടത്തിൽപ്പെട്ടവർക്ക് രക്ഷകനായി മന്ത്രി കെ രാധാകൃഷ്ണൻ

 
rada

എം സി റോഡിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. വെള്ളിയാഴ്ച പകൽ രണ്ടേകാലോടെ പുല്ലുവഴിയിലാണ് ചരക്കു വാഹനങ്ങളായ എയ്സും ദോസ്തും കൂട്ടിയിടിച്ചത്. 

തൊടുപുഴയിൽ നിന്ന് അങ്കമാലിക്ക് പോകുകയായിരുന്ന മന്ത്രി അപകടം കണ്ട് ഇറങ്ങി രക്ഷാപ്രവർത്തനങ്ങൾക്ക് ഒപ്പം കൂടുകയായിരുന്നു. മന്ത്രിക്ക് പൈലറ്റ് വന്ന പൊലീസ് വാഹനത്തിൽ പരിക്കേ റ്റവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിലാക്കി.  ഗുരുതരമായി പരിക്കേറ്റയാളെ വാഹനത്തിൽ നിന്നെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. പരിക്കേറ്റവരെ കൂടുതൽ വിദഗ്ധ ചികിൽസക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.