അരങ്ങിൽ വിസ്മയമുണർത്തി "നടചരിതം' റീഡേഴ്‌സ് ഡ്രാമ

 
pix
 നാട് തിരിച്ചറിയാതെ പോകുന്ന നടന്‍റെ ആത്മസംഘർഷങ്ങളും വിഹ്വലതകളും പങ്കുവച്ച്  "നടചരിതം' . വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന നാടകോത്സവത്തിന്‍റെ ഭാഗമായാണ്  "നടചരിതം' റീഡേഴ്‌സ് ഡ്രാമ അരങ്ങേറിയത്. നടീനടന്മാർ പ്രേക്ഷകക്ക് മുന്നിൽ എത്തുകയും ചലന സ്വാതന്ത്ര്യം ഉപേക്ഷിച്ചു കഥാപാത്രങ്ങളായി തന്നെ നാടകം ഇരുന്നഭിനയിച്ചു വായിക്കുകയും ചെയ്യുന്ന ആശയമാണ് "റീഡേഴ്‌സ് ഡ്രാമ ' എന്ന നവീന അവതരണത്തിനു ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് നാടകത്തിനു അതിജീവനം സാധ്യമാണെന്ന സന്ദേശം നൽകാനായി രൂപപ്പെടുത്തിയതായിരുന്നു ഈ ആശയം.  ഈ അവതരണ സംവിധാനത്തിലാണ് "നടചരിതം' നാടകം അരങ്ങേറിയത്. രണ്ടു തവണ ഏറ്റവും നല്ല നടനുള്ള സംസ്ഥാന ‌ പുരസ്കാര ജേതാവുമായ സുധാകരൻ ശിവാർത്ഥിയുടെ ഹൃദയസ്പർശിയായ ജീവിത രേഖയുടെ ശക്തമായ രചനയാണ് "നടചരിതം'. നല്ല നടനുള്ള നാന്‍റെ ഔദ്യോഗിക ബഹുമതി തേടി എത്തുമ്പോഴാണ് വിശ്വമൂർത്തി എന്ന പ്രതിഭയെ  കുടുംബവും നാടും അഭിമാനത്തോടെ തിരിച്ചറിയുന്നതാണ് ഇതിവൃത്തം. സുധാകരൻ ശിവാർത്ഥിയാണ് രചനയും സംവിധാനവും . അവതരണ ആശയം  പ്രകാശ് പ്രഭാകറും അവതരണ ആവിഷ്കാരം  സന്തോഷ്‌ രാജശേഖരനും നിർവഹിച്ചു.  

pix