സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ ദേശീയ മെഗാ അദാലത്ത് 12ന്

 
p

സംസ്ഥാനത്തെ എല്ലാ ഉപഭോക്തൃ തർക്ക കോടതികളിലും മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 12-ാം തീയതി നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി സംസ്ഥാനത്തും മെഗാ അദാലത്ത് നടത്തുന്നു. സംസ്ഥാന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളും ഉപഭോക്തൃ കമ്മീഷൻ ബാർ അസോസിയേഷനും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ദേശീയ മെഗാ അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റീസ് സുരേന്ദ്ര മോഹൻ എറണാകുളത്ത് നിർവ്വഹിക്കും.


ഉപഭോക്താക്കളുടെ സൗകര്യാർത്ഥം രാവിലെ 10.30 മുതൽ വൈകുന്നേരം 5.00 മണിവരെയാണ് അദാലത്ത് നടത്തുന്നത്. ഉപഭോക്ത്യ കമ്മീഷനുകളിൽ നിലവിലുള എല്ലാ തരം കേസുകളും അദാലത്തിൽ പരിഗണിക്കും. ഇപ്പോൾ 1800 കേസുകളാണ് അദാലത്തിലേക്ക് പരിഗണിക്കുന്നത്. അദാലത്തിലൂടെ പരിഹരിക്കുന്ന കേസുകൾക്ക് വാദി ഭാഗം കെട്ടി വച്ചിട്ടുളള മുഴുവൻ തുകയും തിരികെ നൽകും എന്ന് കമ്മീഷൻ അദ്ധ്യക്ഷൻ പറഞ്ഞു.


സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എല്ലാ വെളളിയാഴ്ചകളിലും ഓൺ ലൈൻ അദാലത്ത് നടത്തുന്നുണ്ട്. ഈ വർഷം അദാലത്തിലൂടെ സംസ്ഥാന കമ്മീഷൻ മാത്രം 1968 കേസുകൾ തീർപ്പാക്കി ദേശീയ തലത്തിൽ മാതൃക യായിട്ടുണ്ട്.സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാ
നത്തെ അദാലത്തിൽ കേരള അക്കാഡമി ലോ കോളേജ് വിദ്യാർഥികളും സഹകരിച്ചു നടത്തുന്നു. ദേശീയ അദാലത്ത് സംസ്ഥാന കമ്മീഷന്റെ എറണാകുളം ക്യാമ്പ് ഓഫീസിലും അന്നേ ദിവസം നടത്തുന്നതാണെന്നും അദാലത്തിൽ കേസുകൾ പരിഗണിക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾ 7012158758 എന്ന മൊബൈൽ നമ്പറിൽ മെസ്സേജ് അയക്കണമെന്ന് കോർട്ട് ഓഫീസർ, സജീർ അറിയിച്ചു