നയൻതാരയും വിഘ്നേഷും വിവാഹിതരായി

 
THARA

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടു. ഹൈന്ദവാചാരപ്രകാരമായിരുന്നു  ചടങ്ങുകൾ. ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം വിവാഹ ചിത്രങ്ങൾ പങ്കുവയ്ക്കും.

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് വൻ താരനിര. സൂപ്പർസ്റ്റാർ രജനികാന്ത്, ഷാറൂഖ് ഖാൻ, കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ താരങ്ങളും എത്തി.

സിനിമാ ലോകം കാത്തിരുന്ന വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിൽ കുറച്ച് പേ‌ർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹ സ്ഥലത്ത് പ്രവേശനമുണ്ടായിരുന്നത്.

 കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിനായി ഒരു കൂറ്റൻ ഗ്ലാസ് ഹൗസ് മണ്ഡപമാണ് ഒരുക്കിയത്.വിഘ്‌നേഷ് ശിവനും നയൻതാരയും ജൂൺ 11-ന് ദമ്പതികളായി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടും.തങ്ങളുടെ വിവാഹദിനം അർഥവത്തായതും തങ്ങൾക്കും ചുറ്റുമുള്ള ആളുകൾക്കും അവിസ്മരണീയവുമാക്കാൻ ഇരുതാരങ്ങൾ ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടിൽ ഉടനീളമുള്ള 18,000 കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. ഒട്ടേറെപ്പേരാണ് താര ദമ്പതികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചത്.