യൂത്ത് കോണ്‍ഗ്രസിന് പുതിയ ദേശീയഭാരവാഹികള്‍
രമ്യ ഹരിദാസിന് പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു ചാണ്ടി ഉമ്മന്‍ ഔട്ട് റീച്ച് സെൽ ചെയർമാന്‍

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ നേതൃത്വം പുതിയ ചുമതല നല്‍കിയിരിക്കുന്നത്. രമ്യയ്ക്ക് ആശംസകളര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും സൂഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. 2015ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് അധികാര സ്ഥാനത്തെത്തുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ സിപിഐഎമ്മിന്റെ സിറ്റിങ്ങ് .
കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ നേതൃത്വം പുതിയ ചുമതല നല്‍കിയിരിക്കുന്നത്. രമ്യയ്ക്ക് ആശംസകളര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും സൂഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. 2015ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് അധികാര സ്ഥാനത്തെത്തുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ സിപിഐഎമ്മിന്റെ സിറ്റിങ്ങ് എം പി പി കെ ബിജുവിനെ അട്ടിമറിച്ചാണ് ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയത്.
വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു