നോര്‍ക്ക സാന്ത്വന : താലൂക്ക് അദാലത്ത് ഇന്ന് (നവംബർ19 )

 
expat entrepreneurs_ Norka roots _Free_ training_ program

തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള ദുതിതാശ്വാസ പദ്ധതിയായ സാന്ത്വന യുടെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അര്‍ഹരായവര്‍ക്കുവേണ്ടി നോര്‍ക്ക ആദാലത്ത് സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്സിന്‍റെ തൈക്കാട് ആസ്ഥാനത്ത് ഇന്ന് (നവംബർ 19 ) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്. സാന്ത്വന പദ്ധതി പ്രകാരം  ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലാത്ത നെടുമങ്ങാട് താലൂക്കിലെ പ്രവാസികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പങ്കെടുക്കാവുന്നതാണ്.
 പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org സന്ദർശിക്കുകയോ +91-8281004901 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു  വേണ്ടി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് "സാന്ത്വന". ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക.  
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ, അവരുടെ കുടുംബാംഗങ്ങളോ ആയിരിക്കണം.
ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. 

നടപ്പു സാമ്പത്തിക വര്‍ഷം 33 കോടി രൂപയാണ് പദ്ധതിയാക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.  കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 കോടി രൂപയാണ് ധനസഹായമായി സാന്ത്വന പദ്ധതി പ്രകാരം അനുവദിച്ചത്.  പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് അപേക്ഷ നല്‍കുന്നതിനും നോര്‍ക്ക റൂട്ട്‌സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലും 1800 4253939 ബന്ധപ്പെടാവുന്നതാണ്.