ശിശുക്ഷേമസമിതി ഭാരവാഹികൾ സ്ഥാനം ഒഴിയുന്നില്ല. കോടതി വിധിക്ക് പുല്ലുവില

 
child

സിപിഎം യുവജന നേതാവ് ജെ. എസ്.ഷിജു ഖാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ശിശുക്ഷേമ  സമിതി ഭാരവാഹികളുടെ  തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് നവംബർ 10ന്  ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും സ്ഥാനം ഒഴിയാൻ ഷിജുഖാനും കൂട്ടരും ഇതേവരെ തയ്യാറായിട്ടില്ലെന്ന് പരാതി.

 നവംബർ14 ന് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിനഘോഷയാത്ര നയിച്ചത് ഷിജുഖാനും  ഭരണസമിതി അംഗങ്ങളുമായിരുന്നു. അന്നേദിവസം മത്സരങ്ങളിൽ പങ്കെടുത്ത വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളിൽ കോടതി വിധി തള്ളിക്കൊണ്ട് ജനറൽ സെക്രട്ടറി ഷിജുഖാനാണ് ഒപ്പ് വച്ചത്. 

 കോടതിവിധി  പ്രകാരം സാമൂഹ്യ ക്ഷേമ വകുപ്പ്  സെക്രട്ടറി സമിതിയുടെ ഭരണം ഏറ്റെടുക്കാനുള്ള ഒരു നടപടികളും ഇതേവരെ കൈക്കൊണ്ടിട്ടില്ല.

ഷിജുഖാന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പടെ 200 ഓളം പേർക്ക് സമിതിയിൽ നൽകിയ അനധികൃത നിയമനങ്ങളെക്കുറിച്ചും, സമിതിയിലെ സാമ്പത്തിക ധൂർത്തിനെകുറിച്ചും അന്വേഷണം നടത്തണമെന്നും, ഭാരവാഹികളെ ഉടനടി പുറത്താക്കണമെന്നും ആവശ്യപ്പെട്ട്  ശിശുക്ഷേമസംരക്ഷണ സമിതി,
രക്ഷാധികാരികൂടിയായ ഗവർണർക്കും  എക്സ്ഒഫീഷ്യോ  പ്രസിഡന്റായ മുഖ്യമന്ത്രിക്കും നിവേദനം നൽകി.