പുതുവത്സരദിനത്തിൽ പോലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികൾക്ക് ദാരുണാന്ത്യം

 
police jeep
police jeep

ആലപ്പുഴ തലവടി തണ്ണീർമുക്കം റോഡിൽ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 3.30ന് നടന്ന അപകടത്തിൽ കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് അപകടത്തിനു കാരണമായത്.

ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കൾ തിരികെ കോട്ടയത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇതിനകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.