സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി ഓണം ബംബർ വിജയി

 
anoop
പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് മടുത്തുവെന്ന് 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയ അനൂപ് . രാവിലെ മുതൽ ആളുകൾ പണം ചോദിച്ച് വീട്ടിൽ വരുന്നുണ്ടെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അനൂപ് പറഞ്ഞു. ഇത്തരക്കാരെ ഭയന്ന് ഒളിച്ചു താമസിക്കാൻ താൻ നിർബന്ധിതനാകുകയാണെന്ന് അനൂപ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ വെളിപ്പെടുത്തി.

ആളുകളെ സഹായിക്കാൻ തയ്യാറാണെന്നും എന്നാൽ രണ്ട് വർഷത്തേക്ക് പണം ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് പറഞ്ഞു. മാധ്യമങ്ങളിലൂടെ പേരും വിവരങ്ങളും പുറത്തു വിട്ടതിനാൽ എനിക്ക് ഇപ്പോൾ എവിടെയും പോകാൻ കഴിയുന്നില്ല. വീടിന് പുറത്ത് ആളുകൾ ഗേറ്റിന് മുന്നിൽ വന്ന് ശല്യപ്പെടുത്തുകയാണെന്നും അനൂപ് പറഞ്ഞു. പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ പോലും ആളുകൾ നിരന്തരം പിന്തുടരുന്നതിനാൽ ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലാണ് താമസിക്കുന്നത്.