ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്‌ക്കായി ജർമനിയിലേക്ക്; ചെലവ് പാർട്ടി വഹിക്കും

 
OC

മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസയ്ക്കായി ജർമനിലേക്ക്. ബർളിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നാണിത്.
വ്യാഴാഴ്ചയ്ക്ക് മുൻപ് അദ്ദേഹം ജർമ്മനിയിലേക്ക് പോകുമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ചികിത്സാ ചെലവ് പാർട്ടി വഹിക്കും. മക്കളായ ചാണ്ടി ഉമ്മനും മറിയയും അദ്ദേഹത്തെ അനുഹമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു