സൈനിക ദിനാചരണത്തിന്റെ ഭാഗമായി പാങ്ങോട് സ്റ്റേഷൻ കമാൻഡർ മാധ്യമങ്ങളുമായി സംവദിച്ചു

 
ncc

കരസേനാ ദിനാചരണത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്ര മേധാവി  ബ്രിഗേഡിയർ ലളിത് ശർമ്മ ഇന്ന് (ജനുവരി 12) പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ മാധ്യമങ്ങളുമായി സംവദിച്ചു. സ്‌റ്റേഷനിൽ മാധ്യമങ്ങൾക്കായി ആയുധ പ്രദർശനം, ബാൻഡ് ഡിസ്‌പ്ലേ  എന്നിവയും ക്രമീകരിച്ചിരുന്നു. അവിടെ പ്രദർശിപ്പിച്ച അത്യാധുനിക ആയുധങ്ങളുടെ വിവിധ സവിശേഷതകളെക്കുറിച്ചും സൈന്യം നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും ബ്രിഗേഡിയർ മാധ്യമങ്ങളോട് വിശദീകരിച്ചു.

രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ അഭിവാദ്യം ചെയ്യുന്ന ഒരു ദിവസമാണ് സൈനിക ദിനമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ബ്രിഗേഡിയർ പറഞ്ഞു. ആർമി ഡേ പരേഡും അതുമായി ബന്ധപ്പെട്ട പരിപാടികളും പൊതുവെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ ആണ് നടന്നിരുന്നത്. എന്നാൽ ഇപ്രാവശ്യം മുതൽ,  സമൂഹവുമായി ഇന്ത്യൻ സൈന്യത്തിന്റെ ആഴത്തിലുള്ള ബന്ധം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ, പരേഡുകളും ചടങ്ങുകളും ദേശീയ തലസ്ഥാനത്തിന് പുറത്തേക്ക് മാറ്റി.   ദക്ഷിണ ആർമി കമാൻഡിൻ്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂരിലാണ്  ഇത്തവണ ആർമി ഡേ പരേഡ് സംഘടിപ്പിക്കുന്നത്. 

ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും സായുധ സേനയുമായി ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാധ്യമങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാധീനം ചെലുത്തുകയും അവരുടെ ചിന്താ പ്രക്രിയയെ മാറ്റാൻ അവരെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇന്നത്തെ ലോകത്ത്, ഏത് യുദ്ധത്തിലും സംഘർഷത്തിലും സായുധ സേനയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് മാധ്യമങ്ങൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമസ്ഥാപനങ്ങളും വഹിക്കുന്ന പ്രധാന പങ്ക് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യൻ സൈന്യം "നേഷൻ ഫസ്റ്റ് " എന്ന മന്ത്രം പിന്തുടരുന്നു, അതുപോലെ തന്നെ മീഡിയ മാധ്യമ  സ്ഥാപനങ്ങളും. 

എല്ലാ വർഷവും ജനുവരി 15 ന് സൈനിക ദിനം ആഘോഷിക്കുന്നു. 1949-ൽ ഈ ദിവസമാണ് ജനറൽ കെ എം കരിയപ്പ ഇന്ത്യൻ കരസേനയുടെ ആദ്യ ഇന്ത്യൻ കമാൻഡർ ഇൻ ചീഫ് ആയി ചുമതലയേറ്റത്. ഫീൽഡ് മാർഷൽ എന്ന പഞ്ചനക്ഷത്ര റാങ്ക് നേടിയ രണ്ട് ഇന്ത്യൻ ആർമി ഓഫീസർമാരിൽ ഒരാളാണ് അദ്ദേഹം; മറ്റൊരാൾ ഫീൽഡ് മാർഷൽ സാം മനേക്ഷാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷ, ആദരവ്, ക്ഷേമം എന്നിവ എപ്പോഴും, എല്ലായ്‌പ്പോഴും, സൈന്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ ഉചിതമായ വിവരണമാണ്. ഇത് ഉൾക്കൊണ്ട് തിരുവനന്തപുരം മിലിട്ടറി സ്റ്റേഷൻ എല്ലായ്‌പ്പോഴും പ്രവർത്തിക്കുകയും ഇന്ത്യൻ സൈന്യത്തിന്റെ വിശ്വാസ്യതയും ധാർമ്മികതയും പിന്തുടരുകയും ചെയ്യുന്നു. 

ഓപ്പറേഷൻ മലബാർ സഹയോഗ് ഉൾപ്പെടെയുള്ള മറ്റ് വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിന്റെ ഉചിതമായ ഉദാഹരണമാണ്. മാതൃ രാജ്യത്തിന്  വേണ്ടി ജീവൻ ത്യജിച്ച ധീരരായ സൈനികരെ നമുക്ക് മറക്കാനാവില്ല. അവരുടെ ത്യാഗങ്ങൾക്ക് നാം തീർച്ചയായും കടപ്പെട്ടിരിക്കുന്നു. വീർ നാരികൾ / വീർ മാതാ / വീർ പിതാക്കൾ, വിമുക്ത ഭടന്മാർ എന്നിവരിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കുകയും സാധ്യമായ രീതിയിൽ സഹായം നൽകുകയും ചെയ്തിട്ടുണ്ട്.