ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന്

കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ
 
P M

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന.

ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദർശിപ്പിക്കാൻ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും സർവകലാശാല ഇത് വിലക്കി. സമാധാനാന്തരീക്ഷത്തിന് തിരിച്ചടിയാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഡോക്യുമെന്‍ററിയെക്കുറിച്ച് അറിയില്ലെന്നും ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണെന്നും യുഎസ് പറഞ്ഞു. ഇതിൽ മാറ്റം ഉണ്ടാകുമ്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ട് എന്നും അമേരിക്ക വ്യക്തമാക്കി.