രാജ് ഭവനുകൾ BJP യുടെ ഏജൻസി പണി ചെയ്യുന്നു - യച്ചൂരി

രാജ്ഭവനുകൾ ബിജെപിയുടെ രാഷ്ട്രീയ ഏജൻസികളായി മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിർക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. യുജിസി മാർഗനിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കലാണ്. രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
അതേസമയം ഗവർണർക്കെതിരെ ഉന്നത വിദ്യഭ്യാസസമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാർച്ചിനെതിരായി ഹർജി നൽകിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെയും കോടതി വിമർശിച്ചു. മാർച്ച് ഒഴിവാക്കാൻ തങ്ങൾക്ക് പറയാനാവില്ലെന്നും കോടതി പറഞ്ഞു.
ചാൻസലറായി ഗവർണറെ അം ഗീകരിക്കുന്ന പ്രശ്നമില്ല; ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ മാതൃകയില്‍ ആര്‍ എസ് എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് ലക്ഷ്യം.അതിനെ തകർക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗവർണർ മഹാരാജാവാണെന്ന് ധരിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്, കെ ബി ഗണേഷ് കുമാർ തുടങ്ങിയവരും പ്രതിഷേധകൂട്ടയ്മയിൽ സംസാരിച്ചു