ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല

 
ramesh

കേരള പോലീസിൽ മുഖ്യമന്ത്രിക്കു നിയന്ത്രണം  നഷ്ടപ്പെട്ടു. മ്യൂസിയം കേസിൽ ഇനിയും പ്രതിയെ  പിടിക്കാൻ ആയില്ല. സംസ്ഥാനത്തു  അക്രമങ്ങൾ  വര്ധിക്കുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പോലീസ് സ്വപ്നയുടെ  ആരോപണങ്ങങ്ങളിൽ നടപടി  എടുക്കുന്നില്ല .മൂന്ന് മുൻ മന്ത്രിമാരുടെ പേരിൽ നടപടികൾ  ഇല്ല . ആഭ്യന്തര  വകുപ്പ് പരാജയം. കുന്നപള്ളിക്കു ഒരു നീതി മുൻ മന്ത്രിമാർക്ക് മറ്റൊരു നീതി എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സർക്കാരിന്‌ .സംസ്ഥാനത്തു  ഗുരുതരമായ  വില കയറ്റമാണ്. നിത്യോപയോഗ  സാധനങ്ങൾക്ക്  വലിയ  വിലയാണ്.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മിണ്ടുന്നില്ല, നടപടി  സ്വീകരിക്കുന്നില്ല.  ചെന്നിത്തല കുറ്റപ്പെടുത്തി.


നിത്യോപയോഗ സാധനങ്ങളുടെ വില ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുകയാണ് ഒന്നാം പിണറായി സർക്കാർ തങ്ങളുടെ കഴിവുകേടുകളെ നിപ്പയും ഓഖിയും പ്രളയവും കൊറോണയും പി ആർ വർക്കിലൂടെ മറിച്ചപ്പോൾ രണ്ടാം പിണറായി സർക്കാർ ഇതൊന്നും ഇല്ലാതെ ഭരണപരാജയത്തിന്റെ ദയനീയ മുഖം ജനങ്ങളെ കാണിച്ചുകൊണ്ടേയിരിക്കുന്നു കൊറോണ മൂലം ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടമായി ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ സാധാരണ പെട്ടെന്ന് താങ്ങായി നിൽക്കേണ്ട സാധനങ്ങളുടെ വിലക്കയറ്റത്തെ പോലും നിയന്ത്രിക്കാൻ കഴിവില്ലാതെ സ്തംഭിച്ചു നിൽക്കുന്ന  ഗവൺമെന്റിന്റെ കഴിവുകേട് എല്ലാ മേഘലയിലും പ്രകടമാണ്  പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സർക്കാർ  ജനങ്ങളോട് കാണിച്ചു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു