നാക്ക് പിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

 
ramesh

:കെ.പി.സി.സി പ്രസിഡന്റ്‌   സുധാകരൻ,നെഹ്‌റു അനുസ്മരണത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങെനെയൊരു നാക്കുപിഴ ഉണ്ടായത് അത് അദ്ദേഹം തന്നെ തിരിത്തി കഴിഞ്ഞു.  സ്വാഭാവികമായും ഒരു  പ്രസംഗത്തിനിടയിൽ ഒരു വാചകത്തിൽ വന്നൊരു പിഴവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അദ്ദേഹം നാക്ക്പിഴയാണെന്ന് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനി അതിൽ ഒരു വിവാദമുണ്ടാകേണ്ട സാഹചര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും നിലനിൽക്കുന്നത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതേതര നിലപാടുകൾക്കനുസരിച്ച് തന്നെയാണ്. ആ മതേതര നിലപാടിൽ ഞങ്ങൾ  ഒരിക്കലും വെള്ളം ചേർക്കുകയില്ല. ഇത് കോൺഗ്രസിൻ്റെ എക്കാലത്തേയും നിലപാടാണ

കെ സുധാകരൻ തികഞ്ഞൊരു മതേതര വാദി തന്നെയാണ്.  അദ്ദേഹത്തിന് മാർക്സിസ്റ്റ് പാർട്ടിയുടെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. കറ തീർന്ന ഒരു മതേതരവാദിയായിട്ട് തന്നെയാണ്  കെ സുധാകരൻ പ്രവർത്തിച്ചിട്ടുള്ളതും അദ്ദേഹത്തിന് രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം നിലപാടുകൾ സ്വീകരിച്ചിട്ടുള്ളതും. അതുകൊണ്ട് ഈ കാര്യത്തിൽ  ബിജെപിയുടെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇക്കാര്യത്തിലുണ്ടായത്  നാക്ക് പിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗിൻ്റെ ആശങ്ക സ്വാഭാവികം
-പിഴവ് സുധാകരൻ തിരിത്തിയതോടെ ആ അദ്ധ്യയം അവസാനിച്ചു
 തീർച്ചയായും ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഒരിമിച്ച് ഒറ്റകെട്ടായി മുന്നോട്ട് പോകും. ഇപ്പോൾ ഒരു വാർത്ത മാധ്യമങ്ങളിൽ വന്നത് കണ്ടു ഒരു കത്ത് സുധാകരൻ കൊടുത്തു എന്നതരത്തിൽ അത് തികച്ചും അടിസ്ഥാന രഹിതമാണ്   ഞാൻ അദ്ദേഹത്തോട് സംസാരിച്ചു അങ്ങനെ ഒരു കത്ത് ഹൈക്കമാൻ്റിന് നൽകീട്ടില്ല  അങ്ങനെയൊരു സാഹചര്യവുമില്ല  വെറുതെ അനാവശ്യമായ മാധ്യമസൃഷ്ടിയാണ് ഈ വാർത്ത.

 
 കത്തുകൾ സി പി എം നെ തിരിഞ്ഞ് കുത്തുന്നു രമേശ് ചെന്നിത്തല 

 കത്തുകൾ  സിപിഎമ്മിനെ ഇപ്പോൾ തിരിഞ്ഞ് കുത്തിക്കൊണ്ടിരിക്കുന്ന സമയാണ്. നമ്മുടെ നാട്ടിൽ നടക്കുന്നത് ഗുരുതരമായ അഴിമതിയാണ്.  ഈ അഴിമതിക്കെതിരെ ഇതുവരെ മുഖ്യമന്ത്രി ഒരു വാക്ക് സംസാരിച്ചിട്ടില്ല.  എന്തുകൊണ്ട് സംസാരിക്കുന്നില്ല? എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല? തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത് പകൽ കൊള്ളയാണ്.  എന്തുകൊണ്ട് അതിൽ നടപടി ഉണ്ടാകുന്നില്ല?  വിജിലൻസ് അന്വേഷണം നടത്തുമെന്ന് പ്രസ്താവന വന്നു അത് ആരും വിശ്വസിക്കാൻ പോകുന്നില്ല.  ഇവിടെ ന്യായമായി ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടേണ്ട അവസരങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തി പാർട്ടിക്കാർക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും മാത്രമായി കേരളത്തിലെ ജോലി മുഴുവൻ റിസർവ് ചെയ്തിരിക്കുന്ന സാഹചര്യമാണ് നമുക്ക് കാണാൻ കഴിയുന്നത്. തുടർഭരണം കേരളത്തിന് വലിയൊരു ശാപമായി മാറി. ഇതാണ് ബംഗാളിൽ സംഭവിച്ചത്.  ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ് ഇത്രയും ജനവിരുദ്ധമായ ഒരു ഗവൺമെന്റ് ഉണ്ടായിട്ടില്ല. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നു തൊഴിലില്ലായ്മ വർദ്ധിക്കുന്നു.  പരിഹരിക്കാൻ  ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു