സജി ചെറിയാന് ആശ്വാസം

തടസഹര്‍ജി കോടതി തള്ളി
 
saji

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടർനടപടികൾക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയലാണ് ഹർജി സമർപ്പിച്ചത്. കേസിൽ കോടതി വിധിക്ക് മുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സി.പി.എം തീരുമാനം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ഹർജി കോടതി തള്ളിയതോടെ അദ്ദേഹത്തിന് ആശ്വാസമായി.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്നാണ് കേസ്. തിരുവല്ല കോടതിയുടെ നിർദേശപ്രകാരമാണ് സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തത്. ഇതിനിടെ മന്ത്രിക്ക് അനുകൂലമായി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ പൊലീസ് റിപ്പോർട്ട് റദ്ദാക്കണമെന്നും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.