സൈനിങ്ങ് റൊട്ടേറ്റിങ്ങ് ഗ്ലോബുകൾ ഉദ്ഘാടനം ചെയ്തു

 
pix
ലോക കേരള സഭാ പ്രതിനിധികളെ വരവേല്ക്കുവാൻ, നിയമസഭാ കവാടത്തിൽ ഭാരത് ഭവന്റെ സർഗ്ഗാത്മക നേതൃത്വത്തിൽ  ഒരുക്കിയ ദൃശ്യനിർമ്മിതികൾ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാൻ പി. ശ്രീരാമകൃഷ്ണന്‍  കടകംപ്പള്ളി സുരേന്ദ്രൻ എം എൽ എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്ലോബുകളിൽ കയ്യൊപ്പുകൾ ചാർത്തിയായിരുന്നു ഉദ്ഘാടനം. തുടർന്ന് പ്രവാസി മലയാളികളും ലോക കേരള സഭാ പ്രതിനിധികളും ഗ്ലോബുകളിൽ കയ്യൊപ്പുകൾ ചാർത്തി. പ്രവേശന കവാടത്തിലെ ആർട്ടിഫിഷ്യൽ ആനകളും സെൽഫി കോർണറും ലളിതവും കലാത്മകവുമായി ഒരുക്കിയത് ശ്രദ്ധേയമായി.