ഭാഷയില്ലെങ്കില്‍ സംസ്‌കാരമില്ലെന്ന് ടി.പി.ശ്രീനിവാസന്‍

ഭാഷയില്ലെങ്കില്‍ സംസ്‌കാരമുണ്ടാവുകയില്ലെന്ന് വിദ്യാഭ്യാസവിചക്ഷണനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസന്‍. പ്രൊഫ.എന്‍. കൃഷ്‌ണപിള്ള ഫൗണ്ടേഷന്റെ ലളിതം മലയാളം മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടാം ബാച്ച് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന്റെ മഹാഗുരുക്കന്മാരുടെ സ്‌മരണ നിറഞ്ഞുനില്‍ക്കുന്ന പ്രൊഫ.എന്‍. കൃഷ്‌ണപിള്ള ഫൗണ്ടേഷനില്‍ മലയാളഭാഷ പഠിക്കാന്‍ സൗകര്യം ലഭിക്കുന്നത് വളര്‍ന്നുവരുന്ന തലമുറകളുടെ മഹാഭാഗ്യമാണെന്നും ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. ഒന്‍പതു വയസ്സുമുതല്‍ അറുപത്തഞ്ചു വയസ്സുവരെയുള്ളവരാണ് വിദ്യാര്‍ത്ഥികളായി എത്തിയത്.
അദ്ധ്യാപിക ലതിക വൈ. ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ബി.സനില്‍കുമാര്‍, ഭരണ സമിതി അംഗം ഡോ. സി.ഉദയകല, അദ്ധ്യാപിക മംഗളാബാംള്‍, ആദ്യബാച്ചിലെ വിദ്യാര്‍ത്ഥി കുമാരി ആര്‍ഷ എന്നിവര്‍ ആശംസയും ഭരണസമിതി അംഗം ഡോ.ബി.വി.സത്യനാരായണ ഭട്ട് നന്ദിയും പറഞ്ഞു.