രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണം

മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി
 
atrya

നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി.മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാറാണ് പരാതി നല്‍കിയത്.നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.ആര്‍. അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്.എ.ടി. ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 24-ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം.കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പ്രതിപക്ഷ കൗണ്‍സില്‍മാരെ പോലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.ആര്‍. അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്.എ.ടി. ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 24-ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം.


മേയറെ പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ് മേയറുടെ നടപടിയെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു. ഇത് സത്യപ്രതിജ്ഞാ ലംഘനവും ഗുരുതരമായ അഴിമതിയും ജനങ്ങളോടുള്ള വഞ്ചനയുമാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം. ഇവർക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നിൽ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കിൽ അതും പുറത്തു വരണമെന്ന് ബൽറാം ആവശ്യപ്പെട്ടു.

കേരളത്തിലെ യുവജനങ്ങൾക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയർ ആര്യാ രാജേന്ദ്രന്റെ കത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം.
എ.കെ.ജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്.ആനാവൂർ നാഗപ്പനോ സി.പി.എമ്മോ അല്ല തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ടത്.ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്.അതീവ ഗൗരവമുള്ള ഈ വിഷയം നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.