നോര്‍ക്കയെക്കുറിച്ച് പഠിക്കാൻ ബീഹാർ സംഘമെത്തി.

 
noorka

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവർത്തനത്തേയുംപദ്ധതികളേയും സംബന്ധിച്ച് പഠിക്കുന്നതിനായി ബിഹാർ സർക്കാറിന്റെ പ്രതിനിധികള്‍ തിരുവനന്തപുരത്തുള്ള നോര്‍ക്കാ റൂട്ട്‌സിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ
രാജ്യത്തിനാകെ മാതൃകയായി മാറിയ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബീഹാർ സംഘമെത്തിയത്.


ബീഹാർ സർക്കാറിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓവർസീസ് പ്ലേസ്മെന്റ് ബ്യൂറോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രാജീവ് രഞ്ജൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ അജിത്കുമാർ സിൻഹ, അസിസ്റ്റൻറ് ഡയറക്ടർമാരായ അശ്വജീത് കുമാർ പർഷാർ, ആശിഷ് ആനന്ദ്,ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ പിങ്കി ഭാരതി
എന്നിവരാണ് സംഘത്തിലുളളത്.

നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കൊളശ്ശേരി,  റിക്രൂട്ട്മെന്റ് മാനേജർ
ശ്യാം . ടി കെ, അസി. മാനേജർ ബിപിൻ കുമാർ ആർ.ബി എന്നിവരുമായി സംഘം  ചർച്ച നടത്തി. നോർക്കയുടെ  ചില 
ജില്ലാ ഓഫീസുകളിലും സംഘം സന്ദർശനം നടത്തും.