പ്ലാനിങ് ബോര്‍ഡ് സംഘം സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സന്ദര്‍ശിച്ചു

 
pppp

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ.  വി.കെ.രാമചന്ദ്രന്‍റെ നേതൃത്വത്തിലുളള ഉന്നതതല സംഘം പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സന്ദര്‍ശിച്ചു. 

ലാബിന്‍റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മനസിലാക്കിയ സംഘത്തിന് തൊണ്ടിമുതലില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്ന ശാസ്ത്രീയ പരിശോധനകള്‍ സംബന്ധിച്ച് ലാബ് അധികൃതർ  വിശദമാക്കിക്കൊടുത്തു. ബജറ്റ് വിഹിതത്തിന്‍റെ ഉപയോഗം സംബന്ധിച്ച വിലയിരുത്തലും നടന്നു. 

പ്ലാനിങ് വിഭാഗം മേധാവി ഡോ. വി.സന്തോഷ്, ഉപാദ്ധ്യക്ഷന്‍റെ പ്രൈവറ്റ് സെക്രട്ടറി ഹര്‍ഷന്‍, മറ്റ് ഉദ്യോഗസ്ഥരായ ഡോ. പ്രവീണ്‍, മഞ്ജു.എസ്.പിളള എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഐ.ജി അനൂപ് കുരുവിള, എ.ഐ.ജി നാരായണന്‍.റ്റി, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ.പ്രദീപ് സജി.കെ, ജോയിന്‍റ് ഡയറക്ടര്‍ ഷാജി.പി എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.

ഫോട്ടോക്യാപ്ഷന്‍ :  സംസ്ഥാന പ്ലാനിങ്  ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.കെ.രാമചന്ദ്രന്‍റെ നേതൃത്വത്തിലുളള ഉന്നതതല സംഘത്തിന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതര്‍ ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുനല്‍കുന്നു.