മകൻ കുത്തി പരിക്കേൽപ്പിച്ച കൂട്ടുകാരനെ കണ്ട് പ്രതിയുടെ പിതാവ് ; കുത്തിയ മകൻ ജീവനറ്റു ആശുപത്രി മോർച്ചറിയിൽ

 
pix
കലൂരില്‍ നടുറോഡില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.

കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ തന്റെ സുഹൃത്തിനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പോലീസ് ഭാഷ്യം.

സുഹൃത്തിനെ വെട്ടിയശേഷം ക്രിസ്റ്റഫര്‍ കഴുത്തിലും കൈയ്യിലും സ്വയം മുറിവേല്‍പ്പിച്ച്‌ ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും സൗഹൃദത്തിനിടയിലെ അസ്വാരസ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റഫറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സച്ചിന്‍ നിലവില്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവ സ്വദേശിയായ സച്ചിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

സച്ചിനുമായി വളരെ അടുത്ത ബന്ധമായിരുന്നു ക്രിസ്റ്റഫറിനുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ക്രിസ്റ്റഫറുമായുള്ള സൗഹൃദത്തില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയിരുന്നു. ഇത് ക്രിസ്റ്റഫറിനെ ഏറെ പ്രകോപിപ്പിച്ചു.

തുടര്‍ന്ന് നേരിട്ട് കാണണമെന്ന് സച്ചിനോട് ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സച്ചിന്‍ കൊച്ചിയിലെത്തിയത്. സൗഹൃദം തുടരണമെന്ന് ക്രിസ്റ്റഫര്‍ സച്ചിനോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും സച്ചിന്‍ വീണ്ടും നിരസിച്ചുവെന്നും ഇതോടെ സച്ചിനെ വെട്ടിയെന്നുമാണ് പോലീസ് കണ്ടെത്തല്‍. പരിക്കേറ്റ സച്ചിന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ക്രിസ്റ്റഫര്‍ സ്വയം പരിക്കേല്‍പ്പിച്ച്‌ നടുറോഡില്‍ ജീവനൊടുക്കിയത്.

തിങ്കളാഴ്ച വൈകിട്ട് കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. എഞ്ചിനീയറിംഗ് ബിരുദധാരിയായ ക്രിസ്റ്റഫര്‍ (24) ആത്മഹത്യ ചെയ്യാന്‍ കാരണമെന്താണെന്ന് അറിയില്ലെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ക്രിസ്റ്റഫറിന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക്കൈമാറി .രക്തം കണ്ടാൽ തല കറങ്ങുന്ന മകൻ എങ്ങനെ സ്വയം കഴുത്തറത്തുവെന്ന് അച്ഛൻ ചോദിക്കുന്നു .ക്രിസ്റ്റഫര്‍ കുത്തി പരിക്കേൽപ്പിച്ച സചിൻ കഴിഞ്ഞ ശനിയാഴ്ച്ച വീട്ടിൽ വന്നിരുന്നു ,സച്ചിനെ ക്രിസ്റ്റഫര്‍കുത്തിയ വിവരം ആരോ തന്നെ വിളിച്ചറിയിച്ചിരുന്നു .അതേ തുടർന്ന് താൻ ജനറൽ ആശുപത്രിയിൽ പോയി സച്ചിനെ കാണുകയും  ചെയ്തു .ആ സമയം മകന്റെ ജീവനില്ലാത്ത ശരീരം ആശുപത്രി മോർച്ചറിയിൽ ഉള്ള വിവരം താനറിയാതെ പോയെന്ന് സിറിൽ വിലപിക്കുന്നു .അഭ്യസ്ത വിദ്യനും മികച്ച ജോലിയും ഉള്ള യുവാവിന്റെ മരണത്തിന്റെ പിന്നിലെ ദുരൂഹത നീക്കണമെന്ന് പിതാവും കുടുംബവും ആവശ്യപെടുന്നു