കറുപ്പ് പ്രതിഷേധം അവസാനിപ്പിക്കാൻ ഉദ്ദേശമില്ല; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം

 
pix
 മുഖ്യമന്ത്രി പിണറായി വിജയൻ പോകുന്ന വഴികളിലെല്ലാം കറുപ്പണിഞ്ഞ പ്രതിഷേധങ്ങൾ ആയിരുന്നു. അത് തടയാൻ പോലീസും കനത്ത സുരക്ഷാ ഒരുക്കിയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉറപ്പു വരുത്തി.ഇപ്പോഴിതാ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനായി മുഖ്യൻ കേറിയ വിമാനത്തിനുള്ളിലും പ്രതിഷേധം.വിമാനത്തിനുള്ളിൽ നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യവുമായി 3  യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം അണിഞ്ഞാണ് ഇവർ എത്തിയത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദും ജില്ലാ സെക്രട്ടറി നവീനുമാണ് വിമാനത്തിലുണ്ടായിരുന്നത്. മുദ്യാവാക്യം വിളിച്ച പ്രവർത്തകരെ എൽഡിഎഫ് കൺവീൻ ഇ.പി ജയരാജനാണ് പ്രവർത്തകരെ തള്ളിയത് വിഡിയോയിലുണ്ട്.കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് വിമാനത്തിൽ കയറുന്നതിന് മുൻപ് പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും  ആർസിസിയിൽ ബന്ധുവിനെ കാണാൻ  പോകുന്നുവെന്ന്  ഇവർ പറഞ്ഞു. മറ്റ് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ബോധ്യമായതോടെ ഇവർക്ക വിമാനത്തിൽ കയറാൻ അനുമതി നൽകുകയായിരുന്നു. എന്നാൽ വിമാനത്തിനുള്ളിൽ കയറിയ പ്രവർത്തകർ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

എന്നാൽ മദ്യപിച്ച് ലെക്ക് കെട്ടവരാണ് പ്രതിഷേധിച്ചെത്തിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. അവരെ തടയുക മാത്രമാണ്  ചെയ്തതെന്നും  ഇതിന് കോൺഗ്രസ് മറുപടി പറയണമെന്നും ഇപി ജയരാജൻ ആരോപിച്ചു.