തിരഞ്ഞെടുപ്പ് അരികെ; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിൽ

 
ppp


ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡും മറ്റ് നേതാക്കളും തിങ്കളാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ഹിമാചൽ പ്രദേശിൽ ഈ മാസം 12നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നത്.മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗണ്‍സിലര്‍ രാജൻ ഠാക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അമിത് മെഹ്ത എന്നിവരും ബിജെപിയിൽ ചേർന്നവരിലുണ്ട്. തങ്ങൾ ഒരുമിച്ച് സംസ്ഥാനത്ത് ചരിത്ര വിജയം നേടുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.