വി.സിമാരുടെ ഹിയറിംഗ് ഇന്ന് തുടരും

എംജി, കണ്ണൂർ വി.സിമാർ ഇന്ന് ഹാജരാകും
 
gove

രാജ്ഭവനിൽ വിസിമാരുടെ വാദം ഇന്നും തുടരും. എംജി-കണ്ണൂർ വിസിമാരോട് ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കണ്ണൂർ വിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറെ അറിയിച്ച് വിദേശത്തേക്ക് പോയ എംജി സർവകലാശാല വി.സി അവസാന ഹിയറിംഗിൽ പങ്കെടുത്തിരുന്നില്ല. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും.

സംസ്ഥാനത്തെ ഏഴ് വൈസ് ചാൻസലർമാരുടെ വാദം കേൾക്കൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കോടതിയിൽ കേസിന്‍റെ പുരോഗതി പരിശോധിച്ച ശേഷം വി.സിമാരെ മാറ്റുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലും ഇന്ന് ഗവർണറെ കാണാനെത്തുകയും ചാൻസലർ ബില്ലിൽ സ്റ്റാൻഡിംഗ് കൗൺസിൽ ഇന്ന് നിയമോപദേശം നൽകുകയും ചെയ്യും. ബില്ലിൽ ഗവർണർ യുജിസിയുടെ നിലപാട് തേടാനും സാധ്യതയുണ്ട്.