നടന്‍ മധുവിന് ആശംസകളുമായി മന്ത്രിയെത്തി
Sep 23, 2022, 16:51 IST

മലയാളത്തിന്റെ മഹാനടന്‍ മധുവിന് നവതി ആശംസകളുമായി മന്ത്രിയെത്തി. ഉച്ചയോടെ സഹകരണം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നടന്‍ മധുവിന്റെ വീട്ടിലെത്തുകയായിരുന്നു. നവതി ആശംസകള്‍ അറിയിച്ച മന്ത്രി മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ദീര്‍ഘനേരം മധുവുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച മന്ത്രി പിറന്നാള്‍ കേക്കും മുറിച്ച് സന്തോഷം പങ്കിട്ടു. ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി സാംസ്‌കാരിക മന്ത്രി നേരിട്ടെത്തിയതില്‍ നടന്‍ മധു നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ സിനിമാ സംബന്ധമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.