നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു

പ്രതിപക്ഷം ഭയക്കുന്നതെന്തിനെ? മര്യാദ കാണിക്കണം

 
arya

കത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ സംഘർഷം. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും മേയർ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമുയർത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒരു മണിക്കൂറോളം നഗരസഭ സംഘർഷാവസ്ഥയിൽ ആയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നഗരസഭാ യോഗം അവസാനിപ്പിച്ചു.കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നിയമനക്കത്തു വിവാദത്തില്‍ ചര്‍ച്ച നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തില്‍ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമമെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷം ഭയക്കുന്നതെന്തിനെയാണെന്നും മേയർ ചോദിച്ചു.

aryaമേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച് എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ചു.മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി കത്തുവിവാദം ചര്‍ച്ചചെയ്യാനാവില്ലെന്ന നിലപാടാണ് ബിജെപിയും യുഡിഎഫും ഉയര്‍ത്തിയത്. മേയറിനെ മാറ്റിനിര്‍ത്തി വേണം ഈ ചര്‍ച്ച നടത്താനെന്നറിയിച്ച് ഇരുകക്ഷികളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഇത് അംഗീകരിച്ചില്ല.