അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

 ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
 
obit

കാസർകോട് സ്വദേശിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്നും ശരീരത്തിൽ വിഷത്തിൻ്റെ സാന്നിധ്യം ഉണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സൂചന നൽകിയിരുന്നു. ഇതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിചേർന്നത്.

അഞ്ജുശ്രീ പാർവതിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്നും ശരീരത്തിൽ വിഷം ചെന്നെങ്കിലും അത് ഭക്ഷണത്തിൽ നിന്നല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കരൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ ഏത് തരം വിഷമാണ് ശരീരത്തിൽ പ്രവേശിച്ചതെന്ന് അറിയാൻ കഴിയൂ.