ഷാരോണിനെ കൊലപ്പെടുത്തിയത് മറ്റുള്ളവരുടെ സഹായം കൂടി ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള സൂചനകൾ പുറത്ത്

ഷാരോൺ മുഖം കഴുകാൻ പുറത്ത് പോയപ്പോൾ കഷായത്തിൽ വിഷം കലർത്തിയെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി
 
gree

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവ് ഷാരോൺ രാജിന്റെ മരണത്തിൽ പെൺസുഹൃത്ത് ഗ്രീഷ്മയുടെ കുറ്റ സമ്മത മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ബിഎസ്‌സി വിദ്യാർത്ഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. വീട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുവിതാംകോട് മുസ്ലിം ആർട്‌സ് കോളജ് രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. ഷാരോണിന്റെ കോളജും ഇതിനോടു ചേർന്നാണ്.ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയ മൊഴിയിൽ വ്യക്തമായിരിക്കുന്ന കാര്യം. ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെ ഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യം. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ് കഷായത്തിൽ കലർത്തി നൽകിയത്. വിഷം ഉപയോഗിച്ചുള്ള കൊലപാതകങ്ങളെ കുറിച്ച് പെൺകുട്ടി ഇന്റർനെറ്റിൽ പരതിയിരുന്നു. അഗ്രിക്കൾച്ചറൽ പോയിസൺ എന്നാണ് തിരഞ്ഞത്. ഇങ്ങനെ തിരഞ്ഞപ്പോഴാണ് തുരിശ് ഉപയോഗിക്കാമെന്ന വിവരം ലഭിച്ചത്.

 

 

 ഇതോടെ തുരിശ് എവിടെ നിന്നും കിട്ടും എന്നും അന്വേഷിച്ചു. ഈ അന്വേഷണം ചെന്നു നിന്നത് അമ്മാവൻ കാർഷിക ആവശ്യത്തിനായി വാങ്ങിവെച്ച തുരിശിലായിരുന്നു. ഈ തുരിശ് ഉപയോഗിച്ചാണ് ഷാരാൺ രാജിനെ കൊലപ്പെടുത്തിയതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഷാരോൺ വീട്ടിൽ വന്നപ്പോൾ കഷായം ആസൂത്രിതമായി കഴിപ്പിക്കുകയായിരുന്നു. തനിക്ക് കയ്‌പ്പ് അനുഭവപ്പെടുന്നുണ്ടെന്ന് യുവാവിനോട് പെൺകുട്ടി പറഞ്ഞു. എങ്കിൽ താൻ കുടിച്ചു നോക്കാമെന്ന് പഞ്ഞത് ഷാരോണായിരുന്നു. മുഖം കഴുകാനായി ഷാരോൺ പോയപ്പോഴാണ് വിഷം കഷായത്തിൽ കലർത്തിയത്.

gree 

ഈ കഷായം കുടിച്ച് ഷാരോണ് ശർദ്ദിച്ചു. ശർദ്ദിച്ചപ്പോൾ താൻ ഭയന്നു പോയെന്നെും വിഷം കലർത്തിയെന്ന് ഷാരോണിനോട് പറഞ്ഞുവെന്നുമാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. അതേസമയം ഷാരോൺ ഇക്കാര്യം മറ്റാരോടും പറയേണ്ടെന്ന് പറയേണ്ടെന്നാണ് പറഞ്ഞതെന്നുണ് ഗ്രീഷ്മ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഈ മൊഴി പൂർണമായും അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.
വീട്ടിൽ താമസിക്കുന്ന കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് പെൺകുട്ടി ഷാരോണിനു നൽകിയത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വിഷം നൽകുന്നതിനു മുൻപ് വിശദാംശങ്ങൾക്കായി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നുവെന്നും വ്യക്തമായി. കുറ്റസമ്മത മൊഴിയുടെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തു. കേസിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ഷരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. കേസിൽ ശാസ്ത്രീയ പരിശോധനകളും നിർണായകമായി മാറുകയായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയാണ് നിർണായകമായി മാറിയത്. 

പാറശ്ശാല പൊലീസ് അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപണം ഉയർന്ന കേസാണ് ഇപ്പോൾ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് തെളിയിരിച്ചിരിക്കുന്നത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. പെൺകുട്ടിക്ക് 25 വയസും ഷാരോണിന് 23 വയസുമാണ്. ഇതിന് മുൻപും പെൺകുട്ടി മകന് വിഷം നൽകിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ വെളിപ്പെടുത്തിട്ടുണ്ട്.

gree

ആദ്യം വിവാഹം കഴിക്കുന്നയാൾ മരണപ്പെടും എന്ന അന്ധവിശ്വാസമാണ് തന്റെ മകന്റെ ജീവൻ കവരാൻ കാമുകിയായ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതക്ക് കാരണം എന്നാണ് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. 

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്‌സാപ്പ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. ഛർദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്‌സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരിൽ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. 

അന്നും അസാധാരണമായി ഷാരോൺ ഛർദ്ദിച്ചിരുന്നു. അതിന് ശേഷമാണ് പെൺകുട്ടി വീട്ടിൽവച്ച് കഷായവും ജ്യൂസും നൽകിയിരിക്കുന്നത്. എന്നാൽ മജിസ്‌ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരിച്ചതും. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്നാണ് മകനെ കൊന്നതെന്നും പിതാവ് പ്രതികരിച്ചു. ”ബോധപൂർവം കൊലപ്പെടുത്തിയതാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നതാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. അത് ഏതരം വരെ പോയാലും. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്നാണ് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിനോടും സർക്കാരിനോടും നന്ദി.”- പിതാവ് പറയുന്നു.