അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

 
ooo

അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മ​സാ​ച്യു​സെ​റ്റ്‌​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രേം​കു​മാ​ർ റെ​ഡ്ഡി ഗോ​ഡ(27), പാ​വ​നി ഗു​ല്ല​പ്പ​ള്ളി (22), സാ​യ് ന​ര​സിം​ഹ പാ​ടം​സെ​ട്ടി (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ നാ​ല് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​വ​രെ​യും എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന്യൂ ​ഹേ​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​യും സേ​ക്ര​ഡ് ഹാ​ർ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ.