പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

 
sslc
sslc
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാൻ ഇന്ന് കൂടി അവസരം. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം.സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിൽ  അപേക്ഷിക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കിയിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതി ഇപ്പോഴത്തെ സാഹചര്യത്തില്‍ നീട്ടാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാന സിലബസില്‍ പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും, ഈ വര്‍ഷം അധ്യയന ദിവസങ്ങള്‍ കുറവായതിനാല്‍ പ്രവേശന നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.