തിരുവനതപുരം നഗരസഭയ്ക്ക് ഉള്ളിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാരുടെ അക്രമം:

വനിതാ കൗൺസിലർ
കുഴഞ്ഞു വീണു
 
n
മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേ
തിരുവനന്തപുരം
 നഗരസഭയിൽ സംഘർഷാവസ്ഥ. മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. നഗരസഭയ്ക്ക് ഉള്ളിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു.
നിവേദനം നൽകാൻ എന്ന വ്യാജേന ഓഫീസിനുള്ളിൽ എത്തിയ യുഡിഎഫ് കൗൺസിലർമാരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. ഇവരെ പൊലീസ് സ്ഥലത്തുനിന്നും നീക്കി. സംഘർഷത്തിനിടയിൽ LDF കൗൺസിലർ ശരണ്യ കുഴഞ്ഞു വീണു. കൗൺസിലറെ ആശുപത്രിയിലേക്ക് മാറ്റി