25 വർഷത്തെ സ്വപ്നം സഫലം; വി.വി ജോസിന് പട്ടയം

 
pix
pix

 25 വർഷത്തെ കാത്തിരിപ്പിന് വിരാമമായി കടവൂർ സ്വദേശി വി.വി ജോസിന് കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ ഭൂമിയുടെ രേഖകൾ ലഭിച്ചു. ബാല്യകാലം മുതൽ ശ്രവണ ശേഷിയില്ലാത്തതും ഹൃദ്രോഗിയുമായ വി.വി. ജോസിന്റെ അപേക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് 10 സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭ്യമാക്കിയത്.

കോതമംഗലം താലൂക്കിലെ വിലങ്ങപ്പാറ,  മാവുംതൊട്ടിയിൽ വി.വി ജോസിന്റെ പേരിൽ ലഭിച്ച പട്ടയം ഭാര്യ  മേരിക്കുഞ്ഞിന് റവന്യൂ മന്ത്രി കെ രാജനും  വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചേർന്ന് കൈമാറി. സ്വന്തം പേരിൽ ഭൂമി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കൃഷി ഉപജീവനമാക്കിയ ജോസും കുടുംബവും.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയിലാണ് കോതമംഗലം താലൂക്കിലെ വി.വി ജോസിന്റേയും കുടുംബത്തിന്റെയും 25 വർഷക്കാലത്തെ സ്വപ്നം സഫലമായത്.