സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നു യാത്ര റദ്ദാക്കിയ ഇന്തോനേഷ്യയിൽ നിന്നുള്ള ലയൺ എയർ വിമാന

 
air
air

ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നു യാത്ര റദ്ദാക്കിയ ഇന്തോനേഷ്യയിൽ നിന്നുള്ള ലയൺ എയർ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് കൊണ്ടുപോയി. 


സെപ്റ്റംബർ 5ന് വൈകിട്ട് ഇന്ധനം നിറയ്ക്കാനായി എത്തിയ വിമാനമാണ് യാത്ര റദ്ദാക്കിയത്. തുടർന്ന് വിമാനത്തിലെ 212 യാത്രക്കാരെ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്ക് മാറ്റി. ഇവർക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യവും ഒരുക്കി. രാവിലെ വിമാനത്തിന്റെ തകരാർ പരിഹരിച്ചെങ്കിലും ഇന്തോനേഷ്യയിൽ നിന്ന് മറ്റൊരു വിമാനം എത്തിച്ചു യാത്ര തുടരാൻ ലയൺ എയർ തീരുമാനിക്കുകയായിരുന്നു. വൈകിട്ട് 4.10ന് മണിക്ക് ഈ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.