വനിത ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കണ്ണൂരില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും: വനിതാ കമ്മിഷന്‍
നിത ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കുന്നതിനായി കണ്ണൂരില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗിന് തിരുവനന്തപുരത്ത് തുടക്കമിട്ടു കഴിഞ്ഞു. രാസലഹരി ഉപയോഗം, സാമൂഹിക മാധ്യമ സ്വാധീനം തുടങ്ങിയവ കുടുംബ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതായും വനിതാ കമ്മിഷനംഗം പറഞ്ഞു.
ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, വഴിത്തര്‍ക്കം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കൂടുതലായും എത്തിയത്. സിറ്റിംഗില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ച 55 പരാതികളില്‍ 37 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. പാനല്‍ അഭിഭാഷകരായ അഡ്വ. പത്മജ പത്മനാഭന്‍, കെ.എം. പ്രമീള, കൗണ്‍സലര്‍ പി. മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.