അറിവിന്‍റെ പെരുമഴ പെയ്തിറങ്ങി വൈ​ലോ​​പ്പി​​ള്ളി സം​​സ്കൃ​​തി​​ഭ​​വനിൽ "വിജ്ഞാന വേനൽ'

 
magic
വേനലവധി വിരസമാക്കാതെ അറിവിന്‍റെ പെരുമഴക്കാലം തീർത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ " വിജ്ഞാന വേനലി'ന് പ്രൗഢമായ തുടക്കം. കളിചിരികളും പാട്ടും നടനവുമായി കുട്ടിക്കൂട്ടം ഒത്തു ചേർന്നു. കു​​ട്ടി​​ക​​ളി​​ലെ സ​​ർ​​ഗാ​​ത്മ​​ക​​ത​​യെ​​യും അ​​റി​​വി​​നെ​​യും തൊ​​ട്ടു​​ണ​​ർ​​ത്തു​​ന്ന​​തി​​നും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി വൈ​ലോ​​പ്പി​​ള്ളി സം​​സ്കൃ​​തി​​ഭ​​വ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​വ​​ധി​​ക്കാ​​ല കൂ​​ട്ടാ​​യ്മ "വി​​ജ്ഞാ​​ന​​വേ​​ന​​ൽ' ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. നല്ല ശീലങ്ങൾ വളർത്തി ദുഃശീലങ്ങളെ അകറ്റി നിർത്തണമെന്നും നാടിന് നല്ലവരായി വളരണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് സംസ്കൃതി ഭവനു മുന്നിലെ മരച്ചോട്ടിൽ തയാറാ‌ക്കിയ ചുവരിൽ ലഹരിവിരുദ്ധ സന്ദേശം കുറിച്ച് കുട്ടിക്കൂട്ടത്തിന് പേന കൈമാറി.  തുടർന്ന് സന്ദേശങ്ങൾ നിറച്ച് കുട്ടികൾ സർഗാത്മക ചുവരാക്കി മാറ്റി. വാ​ക്കുകളുടെ പൂ​മ​രം തീർത്ത്   സം​സ്കൃ​തി ഭ​വ​ൻ വൈസ് ചെ​യ​ർ​മാ​നും ഗ്രാ​ൻ​ഡ് മാ​സ്റ്റ​റു​മാ​യ ജി.​എ​സ്. പ്ര​ദീ​പ്  ക്യാ​മ്പിന് തുടക്കമിട്ടു.  ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ ബ്ര​ഹ്മ​നാ​യകം മ​ഹാ​ദേ​വ​ൻ,  കാ​ർ​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത  എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സു​രേ​ഷ് സോ​മ നയിച്ച പരുന്താട്ടം അരങ്ങേറി.  ഇന്ന്   ​ഡോ. അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ, ബി. ​നീ​ല​ക​ണ്ഠ​ൻ നാ​യ​ർ, ജി. ​ഹ​രി​കൃ​ഷ്ണ​ൻ, കെ.​വി. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നാളെ ഡോ. രാ​ജാ​വാ​ര്യ​ർ, ന​ർ​ത്ത​കി ഡോ.​സി​ത്താ​ര ബാ​ല​കൃ​ഷ്ണ​ൻ, ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ, ഗാ​യ​ക​ൻ പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​രും. 25 ന് ​ക്യാ​മ്പ് അം​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് റോ​ഡ് മൂ​വി ചി​ത്രീ​ര​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര. 26 ന് ​ഡോ. എ​സ് .ഗീ​ത ക്ലാ​സെ​ടു​ക്കും. വൈകി​ട്ട് നാ​ലി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ക്യാ​മ്പ് സ​മാ​പി​ക്കും.