എ വാസു മൗലികാവകാശ പോരാളി: എസ്.ഡി.ടി.യു

 
sdtu

ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തിയ മൗലിക അവകാശ നിയമങ്ങളെ ലംഘിക്കുന്നതിനെതിരെ സമരം നടത്തിയ ധീരനായ സമരനായകനാണ് എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു എന്ന് എസ്.ഡി.ടി.യു സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ വൈസ് പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ശെവിളം പരിധിരാമലിംഗം.പി കെ വാസുദേവന്‍ മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരെയുള്ള മുഖ്യമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായ ഭരണ നയനിലപാടുകളാണ് പിണറായി വിജയന്‍ എന്നും കാണാന്‍ സാധിക്കുന്നത് ഇത് മുന്‍കാല നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധമാണ് ഇത്തരം മാതൃകാ വിരുദ്ധ സാഹചര്യത്തിലാണ് കേരളത്തില്‍ മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ദുരൂഹതകള്‍ വര്‍ധിപ്പിച്ച ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത്. 


കുപ്പുദേവരാജനും അജിതയും കൊല്ലപ്പെട്ട തണ്ടര്‍ബോള്‍ട്ട് ആക്രമണത്തില്‍ പിണറായി ഗവണ്‍മെന്റിലെ ഭരണകക്ഷികള്‍ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. ഇത്തരമൊരു പ്രശ്‌നത്തില്‍ ഇടപെടുകയും കോഴിക്കോട് മോര്‍ച്ചറിയില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടത് വലിയ കുറ്റമായി പോലീസ് കള്ളക്കേസ് ചമക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കുറ്റം സമ്മതിച്ച് ഫൈന്‍ അടക്കുകയില്ല എന്ന് വാസുവിന്റെ നിലപാട് പുതിയ ജനാധിപത്യ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ എ വാസുവിന്റെ പേരില്‍ എടുത്തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിന്‍വലിച്ച് ജയിലില്‍ നിന്നും വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

sdtu


സോഷ്യല്‍ ഡെമോക്രാറ്റിക് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇഎസ് കാജാ ഹുസൈന്‍ അധ്യക്ഷനായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ജോസഫ് ജോണ്‍, ബി.എസ്.പി സമിതി അംഗം ഉദയപുരം പ്രസാദ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചറി, ആക്ടിവിസ്റ്റ് പന്തളം രാജേന്ദ്രന്‍, എസ്ടിറ്റിയു ദേശീയ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ദേശീയ സമിതിയംഗം ജലീല്‍ കരമന, സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍, സംസ്ഥാന സെക്രട്ടറി സലിം കാരാടി, സംസ്ഥാന സമിതിയംഗങ്ങളായ വിളയോട് ശിവന്‍കുട്ടി, ഇസ്മായില്‍ കമ്മന, ജലീല്‍ കടക്കല്‍, നാസര്‍ പുറക്കാട്, ജില്ലാ പ്രസിഡന്റ് അഷ്‌കര്‍ തൊളിക്കോട് നേതാക്കള്‍ സംസാരിച്ചു.