ജനാധിപത്യത്തിന് ഒരു “വോട്ട് “ ന്യൂസ് ലെറ്ററിന്റെ പ്രകാശനം തിങ്കളാഴ്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർവഹിക്കും

 
election

 സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം പുറത്തിറക്കുന്ന ഓൺലൈൻ ന്യൂസ് ലെറ്റർ ‘വോട്ട്’ ആദ്യ പതിപ്പിന്റെ പ്രകാശനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ .യു . ഖേൽക്കർ തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഓൺലൈൻ ആയി നിർവഹിക്കും. 


           ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ  നേതൃത്വത്തിൽ  നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. അതിൻ്റെ തുടർച്ചയാണ് ഈ ഇലക്ട്രോണിക് ന്യൂസ് ലെറ്റർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർ അറിയേണ്ടതായ വിവരങ്ങൾ, തിരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ, നവീന ഇടപെടലുകൾ, ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു ന്യൂസ് ലെറ്റർ ഇലക്ഷൻ വകുപ്പ് പുറത്തിറക്കുന്നത്.ന്യൂസ് ലെറ്റർ എല്ലാമാസവും ഉണ്ടായിരിക്കും.എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രകാശനത്തിൽ ഓൺലൈനായി പങ്കെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.