നടനും അസോസിയേറ്റ് ഡയറക്ടറുമായ ആർ.സുഗതൻ അന്തരിച്ചു.

 
pi
നടനും അസോസിയേറ്റ് ഡയറക്ടറുമായ ആർ.സുഗതൻ (63 ) അന്തരിച്ചു. ഹ്യദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ ആയിരിക്കെയായിരുന്നു അന്ത്യം . നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ഹയ എന്ന സിനിമയിൽ പള്ളിയിൽ അച്ഛന്റെ വേഷം ചെയ്തു. സംവിധായകരായ രാജസേനൻ, വിജി തമ്പി , ഭദ്രൻ, തമ്പി കണ്ണന്താനം, താഹ, അശോകൻ, ജി.എസ് .വിജയൻ , സന്ധ്യാ മോഹൻ, സജി സുരേന്ദ്രൻ എന്നിവരുടെ ചീഫ് അസോസിയേറ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്  കൊല്ലം ജില്ലയിലെ തഴവ കുതിരപ്പന്തി സ്വദേശിയാണ് . ഭാര്യ. സ്മിതാ  ബോസ് (അധ്യാപിക  ചിന്മയാനന്ദ  സ്‌കൂൾ തിരുവനന്തപുരം) മക്കൾ ഇതിഹാസ്  ഖസാഖ്, ലേഖാ ഖസാഖ് . സംസ്കാരം കുതിരപ്പന്തി പിച്ചനാട്ട് വീട്ടുവളപ്പിൽ പിന്നീട് .